സീരിയല്‍ താരം ചിലങ്ക വിവാഹിതയായി

0

ടി വി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രിയ താരം ചിലങ്ക വിവാഹിതയായി. രഞ്ജിത്ത് ആണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സീരിയല്‍ താരങ്ങളായ സൗപര്‍ണിക, ഭര്‍ത്താവും നടനുമായ സുഭാഷ്, അഞ്ജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിനയന്‍ ചിത്രം ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിലൂടെയാണ് ചിലങ്ക അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സജീവമായി. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തതോടെയാണ് ചിലങ്ക മലയാളികളുടെ പ്രിയങ്കരിയായ താരമായത്.