സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി

0

സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ. ലളിതമായ ചടങ്ങുകളോടെ ലോക്ക്ഡൗൺ നിർദേശങ്ങൽ പാലിച്ച് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്.

മഴവിൽ മനോരമയിലെ ഭ്രമണം എന്ന സീരിയലിലൂടെ ഹരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി. ഈ സീരിയലിന്റെ ക്യാമറ കൈകാര്യം ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലെത്തിയത്.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.