തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ മേക്ക് ഓവര്‍ കണ്ടോ; ഇതാരാണെന്ന് അറിയാമോ ?

0

സ്വഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത നടനാണ്‌ വിജയ്‌ സേതുപതി. തന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികചതാകാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

മക്കള്‍ സെല്‍വന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സിനിമ ലോകവും. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന അനീതി കഥൈകളില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സേതുപതിയുടെ ഈ മേക്ക് ഓവര്‍. ത്യാഗരാജന്‍, മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി എന്നിവരുടേതാണ് തിരക്കഥ. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്നു. പിസി ശ്രീറാമാണ് ഛായാഗ്രാഹകന്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.