കൊല്‍ക്കത്തയില്‍ വന്‍തീപ്പിടിത്തം; ഏഴുമരണം

0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്‍തീപ്പിടിത്തം. ഏഴുപേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനുമാണ് മരിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ രണ്ടുപേരെ കാണാതായിട്ടുണ്ട്.

ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്‌റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. ടിക്കറ്റിങ് ഓഫീസുകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒൻപത് മൃതദേഹങ്ങളിൽ അഞ്ചെണ്ണം 12ാം നിലയിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ലിഫ്റ്റിനുള്ളിൽ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെ മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു.