വാവേടെ പപ്പി ഇനി കണ്ണ് തുറക്കില്ല… കുഞ്ഞേ നീ ശാന്തമായി ഉറങ്ങികൊൾക

0

വാവേ എന്ന് വിളിച്ച് കുഞ്ഞനിയനൊപ്പം ഓടിക്കളിക്കാൻ ഇനി പപ്പി വരില്ല. അവൻ ഓടിക്കളിച്ച മുറ്റതോരുകോണിൽ ഇനിഅവൻ ഓർമമാത്രം. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്.

അഞ്ചു വരെ മൃതദേഹം ഉടുമ്പന്നൂരിലെത്തിക്കുന്നതിനെപ്പറ്റി ഒരു അറിയിപ്പും ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ, മൃതദേഹം ഉടുമ്പന്നൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതോടെ ഈ വീട്ടിലേക്കു ജനപ്രവാഹമായി. ആയിരക്കണക്കിനമ്മമാരാണ് ആ കുരുന്നിനു നിറ കണ്ണുകളോടെ യാത്രാമൊഴി നേരാൻ എത്തിയത്.

ബന്ധുക്കളിലൊരാളാണു വീടു തുറന്നത്. മുത്തശി മരിച്ച കുട്ടിയുടെ ഇളയ അനിയനെയും കൂട്ടി നേരത്തേ വീട്ടിലെത്തി. 8:30 ത്തോടെ മൃതദേഹം വീട്ടിലെത്തി. ആദ്യം വീട്ടിനുള്ളിൽ കൊണ്ടുപോയി കുട്ടിയുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി.

പിന്നീട് കാർ പോർച്ചിൽ ഒരുക്കിയ മേശയിൽ പൊതുദർശനത്തിനായി കിടത്തി. ഒൻപതരയോടെ പൊതുദർശനത്തിനു ശേഷം വീടിനോടുചേർന്നുള്ള പറമ്പിൽ സംസ്ക്കാര ചടങ്ങുകൾ നടത്തി.

ചേട്ടന്റെ ചേതനയറ്റ ശരീരം വീട്ടുമുറ്റത്തെത്തും വരെ ഓടിക്കളിച്ചു നടക്കയായിരുന്നു കുഞ്ഞനിയൻ എന്നാൽ വാവേടെ പപ്പി ഇനി കണ്ണ് തുറക്കില്ല… പപ്പീ എന്ന വിളിക്കു കാതോർക്കില്ലന്ന് മനസിലായിട്ടാവണം. അച്ചയുടെ ചവിട്ടേറ്റ് പപ്പിയുടെ തലതകരുന്നത് കണ്ട ആ നാലുവയസ്സുകാരൻ നിശ്ചലനായിരുന്നത്.