സെക്‌സി ദുര്‍ഗയ്ക്ക് ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശനാനുമതി

0

സനല്‍കുമാര്‍ ശശിധരന്റെ  സെക്‌സി ദുര്‍ഗ ഗോവയില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രി സിനിമ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സനല്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിനിമയ്ക്ക് അനുകൂലമായ വിധി.ചിത്രത്തിന്റെ സെർട്ടിഫൈഡ് പതിപ്പ് പ്രദർശിപ്പിക്കാനാണ് ഹൈ കോടതി അനുമതി നൽകിയിരിക്കുന്നത്.

സെക്‌സി ദുര്‍ഗയ്ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍ സംവിധായകന് അത് വിശദീകരിക്കാനും തന്റെ ഭാഗം ന്യായീകരിക്കാനുമുള്ള സമയം കിട്ടിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. ചലച്ചിത്ര മേളയുടെ ജൂറിയെ മറികടന്ന് ഐ ആന്‍ഡ് ബി മന്ത്രാലയം എടുത്ത തീരുമാനമാണ് ഇപ്പോള്‍ കോടതിവിധിയിലൂടെ സംവിധായകന്‍ മറികടന്നിരിക്കുന്നത്. സെക്‌സി ദുര്‍ഗയ്‌ക്കൊപ്പം മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കിയിരുന്നു.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.