ഇനി എന്റെ മനസ് എന്നോട് പറയട്ടെ… അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ!; ഷാരൂഖ് ഖാൻ

0

ഇനി കുറച്ച് കാലത്തേക്ക് സിനിമാലോകത്തുനിന്നും ബ്രേക്ക് എടുക്കാൻ തീരുമാനിച്ചിരിക്കയാണ് ആരാധകരുടെ സ്വന്തം ഷാരൂഖ് ഖാൻ. ഒരുവെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് കുറച്ചു മാസത്തേക്ക് സിനിമകളൊന്നും ചെയ്യുന്നില്ലെന്ന് താരം വ്യക്തമാക്കിയത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സീറോ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്. കോടികൾ മുതൽ മുടക്കി പുറത്തുവന്ന ചിത്രമായിരുന്നു സീറോ. വൻ താരനിര ഉണ്ടായിരുന്നിട്ടും ബോക്സ് ഓഫീസിൽ ചിത്രം പരാജയമായിരുന്നു.

ചിത്രം ഒരുപാടു പ്രതീക്ഷകളോടെയും സ്‌നേഹത്തോടെയും പൂർത്തീകരിച്ചതാണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ പുതിയ തീരുമാനം അറിഞ്ഞതോടെ നിരാശയിലാണ് ആരാധകർ.

ഇപ്പോൾ സിനിമകളൊന്നും ചെയ്യുന്നില്ല. സിനിമകൾ കാണാനും തിരക്കഥകൾ കേൾക്കാനും പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തണം. എന്റെ മക്കൾ കോളേജ് പഠനം പൂർത്തീകരിക്കാനിരിക്കയാണ്. സുഹാന കോളേജിലാണ്. ആര്യൻ അടുത്ത വർഷം പഠിച്ചിറങ്ങും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയാണ്.’ ഷാരൂഖ് പറഞ്ഞു.

ജൂണിൽ താൻ പുതിയൊരു സിനിമ ചെയ്യാനിരുന്നതായിരുന്നു എന്നാൽ പിന്നീട് ആ പ്ലാൻ വേണ്ടെന്നു വെക്കുകയായിരുന്നു. ദിവസേന 1520 പരം കഥകൾ കേൾക്കുന്നുണ്ട് അതിൽ മനസിന് പിടിക്കുന്നത് 25 എണ്ണമേ കാണു അതി ഏതേലും ചെയ്യണമെന്ന് തീരുമാനിച്ചത്‌ മുഴുവൻ സമയവും അതിൽ മുഴുകണം അതുകൊണ്ട് ഇനി എന്റെ മനസ് എന്നോട് പറയട്ടെ… അപ്പോഴേ സിനിമ ചെയ്യുന്നുള്ളൂ എന്നാണ് ഷാരൂഖിന്റെ പക്ഷം.