ആരാണ് പാർവ്വതി?; ഷമ്മിയുടെ മറുപടി വൈറലാവുന്നു

0

‘ആരാണ് പാർവ്വതി ?’ എന്ന രചനാ നാരായണൻകുട്ടിയുടെ ചോദ്യത്തിന് നടൻ ഷമ്മി തിലകൻ നൽകിയ മറുപടി വൈറലാകുന്നു. ‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..!’ എന്നാണ് ഷമ്മി ചോദ്യത്തിനുത്തരമായി പറഞ്ഞിരിക്കുന്നത്. പാർവതിയുടെ ചിത്രത്തിനൊപ്പമാണ് ഷമ്മി ഈ ചോദ്യവും ഉത്തരവും കുറിച്ചിരിക്കുന്നത്.

കയ്യടികളോടെയാണ് സിനിമ ആരാധകർ ഷമ്മിയുടെ മറുപടിയെ വരവേറ്റത്. നട്ടെല്ലുള്ള അച്ഛന്റെ മകൻ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ഷമ്മിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർ പറയുന്നത്. നിരവധി ആളുകളാണ് ഷമ്മിയുടെ ഈ മറുപടി സൈബർ ലോകത്ത് പങ്കു വയ്ക്കുന്നത്.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപണം ശക്തമായിരുന്നു. വിഷയത്തിൽ പരോക്ഷമായി പ്രതികരിച്ചതാണ് അമ്മ എക്സിക്യുട്ടീവ് അംഗമായ രചനയെ ചൊടിപ്പിച്ചത്.

എക്സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും ഇരുന്നുകൊണ്ടും മറ്റ് അംഗങ്ങൾ നിന്നുകൊണ്ടുമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ‘ഈ പാർവതി ആരാണ്’ എന്ന് രചന ചോദിച്ചത്. വിഷയത്തിൽ നിരവധി പേരാണ് പാർവതി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.