വിവാദങ്ങൾക്കിടയിലും പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ഷെയ്ന്‍ നിഗം; വൈറലായി ചിത്രങ്ങൾ

0

വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ പുത്തൻ ലുക്കിൽ ഷെയ്ൻ നിഗം. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഷെയ്ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ മേക്കോവർ താരം പുറത്ത് വിട്ടത്. മുടിപറ്റെവെട്ടി താടിയും മീശയും എടുത്ത് കളഞ്ഞിട്ടുള്ള നടന്റെ ചിത്രം ആരാധകരെ മാത്രമല്ല സഹപ്രവർത്തകരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

വെയില്‍ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താരത്തിന്റെ പുത്തന്‍ ലുക്ക് ചര്‍ച്ചയാകുന്നത്. വെയിൽ എന്ന ചിത്രവുമായി ഷെയ്ൻ സഹകരിക്കുന്നില്ലെന്ന് മുമ്പ് ആരോപണമുയർന്നിരുന്നു.വെയിലിലെ കഥാപാത്രത്തിനായി നീട്ടിവളർത്തിയ മുടി ഷെയ്ൻ വെട്ടിയത് ചിത്രീകരണം മുടക്കാനാണെന്ന് നിർമ്മാതാവ് ജോബി ജോർജ് നേരത്തെ ആരോപിച്ചിരുന്നു. അതിനാൽത്തന്നെ ഇപ്പോഴത്തെ പുത്തൻ മേക്കോവർ അണിയറ പ്രവർത്തകരോടുള്ള പ്രതിഷേധ സൂചകമായാണ് എന്ന് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

https://www.instagram.com/p/B5Rr8hNDCQB/?utm_source=ig_web_copy_link

ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്‌നും വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം ആരംഭിക്കുന്നത് . ‘വെയിലി’ല്‍ ഷെയ്ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാൽ വെയിലിന്റെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ഷെയ്ൻ മറ്റൊരു ചിത്രമായ കുർബാനിക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു ജോബിയുടെ ആരോപണം. ഇതിൽ ക്ഷുഭിതനായ ജോബി തന്നെ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്നാണ് ആദ്യം രംഗത്തെത്തിയത്.