കൂട്ടത്തല്ലിനിടയിലൂടെ കൂളായി നടന്നു നീങ്ങി; മാസ് എന്‍ട്രിയുമായി നടൻ ഷറഫുദ്ദീന്‍

1

ആഘോഷ ദിവസങ്ങളിൽ കോളേജ് ക്യാമ്പസിലുണ്ടാകുന്ന തല്ല് ആർക്കും ഒരു പുതുമയല്ല. എന്നാൽ അടി കൂടിയവർ പോലും നാണിച്ചു പോകുന്ന രീതിയിൽ ആ കൂട്ടത്തല്ലിനിടയിലൂടെ കൂളായി നടന്നു നീങ്ങുന്ന നടൻ ഷറഫഹുദീന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ ഒരു കോളേജിലായിരുന്നു സംഭവം.

പരിപാടിയുടെ തുടക്കത്തില്‍, വിദ്യാര്‍ത്ഥികള്‍ രണ്ടുസംഘമായി തിരിഞ്ഞ് തമ്മില്‍ തല്ല് ആരംഭിച്ചു. ഇതിനിടയാണ് ഷറഫുദ്ദീന്‍ സ്‌റ്റേജിലേക്ക് എത്തുന്നത്. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും അതിനിടയിലൂടെ വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിക്കുന്നത്. ഷറഫുദ്ദീന്‍റെ മരണമാസ് എന്‍ട്രി ആരോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിച്ചതോടെ വന്‍ സ്വീകാര്യതയും ലഭിച്ചു.