അദാനിയുടെ ഓഹരിയിൽ വീണ്ടും ഇടിവ്; എന്‍റർപ്രൈസസിൽ 15% നഷ്ടം

അദാനിയുടെ ഓഹരിയിൽ വീണ്ടും ഇടിവ്; എന്‍റർപ്രൈസസിൽ 15% നഷ്ടം

ന്യുഡൽഹി: അനുബന്ധ ഓഹരി വിൽപ്പന പിൻവലിക്കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ 15% ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇയിൽ 15 % ഇടിഞ്ഞ് 1,809.40 രൂപയിലെത്തി.

അദാനി പോർട്ട്സിന്‍റെ ഓഹരികളിൽ 14 % , അദാനി ട്രാൻസ്മിഷൻ 10%, അദാനി ഗ്രീൻ എനർജി 10%, അദാനി ടോട്ടൽ ഗ്യാസ് 10%, അദാനി വിൽമർ 10% എന്നിങ്ങനെ മറ്റു ഷെയറുകളും തുടർച്ചയായ ആറാം ദിവസവും നഷ്ടത്തിലാണ്. മാത്രമല്ല എൻഡിടിവി 4.99% വും അദാനി പവർ 4.98% വുമാണ് ഇടിഞ്ഞത്.

അതേസമയം, രാവിലെ വ്യാപാരത്തിൽ അംബുജ സിമന്‍റിന്‍റെ ഓഹരികൾ 9.68 ശതമാനവും എസിസി 7.78 ശതമാനവും ഉയർച്ചയുണ്ടായിട്ടുണ്ട്. 20,000 കോടി ഫോളോ-ഓൺ പബ്ലിക് ഓഫറുമായി (എഫ്‌പി‌ഒ) മുന്നോട്ട് പോകേണ്ടതില്ലെന്നും വരുമാനം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും സ്ഥാപനം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് രാവിലെ വ്യാപാരത്തിൽ അദാനി എന്‍റർപ്രൈസസിന്‍റെ ഓഹരികൾ 15% ഇടിവുണ്ടായത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ