അവൾക്ക് 14 വയസ്സേയുള്ളൂ: അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു; ദയവായി അവരെ വെറുതെ വിടു: പാപ്പരാസികളോട് അജയ് ദേവ്‌ഗൺ

0

മകളെ കുറിച്ച് മോശം പരാമർശം ഉന്നയിക്കുന്ന പാപ്പരാസികൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി അജയ് ദേവ്‌ഗൺ. മാസങ്ങൾക്കു മുൻപ് അജയ് ദേവ്ഗൺ– കജോൾ ദമ്പതികളുടെ മകൾ നൈസയുടെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. കുട്ടിയുടെ വസ്ത്രധാരണം ശരിയല്ല എന്ന് പറഞ്ഞാണ് ആളുകൾ അവളെ പരിഹസിച്ചത്. ഈ ട്രോളുകൾക്കെല്ലാം എതിരെ ശക്തമായ രീതിയിൽ അജയ് ദേവ്‌ഗൺ പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ട്രോളുകളെ വിമർശിച്ചത്.

മകളെ ട്രോളിയവർക്കെതിരെ അജയ് ദേവ്‌ഗൺ പറഞ്ഞ വാക്കുകൾ;

”അവൾക്ക് വെറും 14 വയസ്സേയുള്ളൂ… ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. ആളുകൾ അവളുടെ പ്രായത്തെക്കുറിച്ച് ഒട്ടും ബോധമില്ലാതെയാണ് ഇത്തരം അസംബന്ധങ്ങൾ പുലമ്പുന്നതെന്ന്. അവൾ നീളമുള്ള ഷർട്ടുകൾ ധരിക്കാറുണ്ട്. ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ. അതിന്റെ പേരിലാണ് അവളിപ്പോൾ പരിഹസിക്കപ്പെടുന്നത്”.

”പാപ്പരാസികളുടെ സാന്നിധ്യം ഒരു കുട്ടിയും ഇഷ്ടപ്പെടുന്നില്ല.കുഞ്ഞുങ്ങൾക്കും അവരുടെ സ്പേസ് നൽകണം. എപ്പോഴും ഭംഗിയായി വസ്ത്രധാരണം ചെയ്ത് പുറത്തുപോകാൻ അവർക്ക് കഴിയണമെന്നില്ല. ഇതെന്തു തരം മനുഷ്യരാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് അവർ കാരണം പലകാര്യങ്ങൾക്കും ഞങ്ങൾ വലിയവിലകൊടുക്കേണ്ടി വരുന്നു. പാപ്പരാസികളോട് എനിക്ക് ഒരു അപേക്ഷയുണ്ട്. ദയവായി കുഞ്ഞുങ്ങളെ വെറുതേ വിടൂ. അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു. കുഞ്ഞുങ്ങൾക്ക് അവരർഹിക്കുന്ന സ്വാതന്ത്ര്യം നൽകൂ. അവരുടെ പ്രായം പോലും നോക്കാതെ വസ്ത്രധാരണത്തെ വിലയിരുത്തുന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണ്”.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.