മെല്‍ബണ്‍ – ഷെപ്പേര്‍ട്ടന്‍ മലയാളി അസ്സോസ്സിയേഷന്‍ (ക്ഷേമ) വാര്‍ഷികം ആഘോഷിച്ചു

0

മെല്‍ബണ്‍: മെല്‍ബണിലെ ഷെപ്പെര്‍ട്ടണില്‍ മലയാളികളുടെ കൂട്ടായ്മയായ ഷെപ്പെര്‍ട്ടന്‍ മലയാളി അസ്സോസിയേഷന്‍ ( ക്ഷേമ ) ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷം(2017) വിവിധ കലാപരിപാടികളാല്‍ Notre Dame College Auditorium Hall – ല്‍  വെച്ച്  ഏപ്രില്‍ 22 നു അതിഗംഭീരമായി നടത്തപ്പെട്ടു. മണിക്കൂറൂകളോളം നീണ്ടുനിന്ന കലാപരിപാടികളില്‍ ഷെപ്പെര്‍ട്ടനിലെ കുരുന്നു / യുവ പ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ക്ഷേമ മെലഡീസ് നിരവധി മധുരകരമായ ഗാനങ്ങളുമായി ശ്രെദ്ധയാകര്ഷിച്ചു.
ഷെപ്പെര്‍ട്ടന്‍ മലയാളി അസ്സോസിയേഷന്‍ നിരവധി വ്യത്യസ്ത പരിപാടികളാണ് ഈ വര്‍ഷത്തെ ഭാരവാകികളുടെ നേതൃത്തത്തില്‍ നടപ്പിലാക്കി വരുന്നത്. മാസത്തില്‍ ഒരിക്കല്‍ അസ്സോസ്സിയേഷന്‍ മുന്‍കൈയെടുത്തു നടത്തിവരുന്ന സിനിമാ പ്രദര്‍ശനവും, ചെണ്ടമേളം , ഡാന്‍സ് എന്നിവ പരിശീലിക്കുന്ന ഷെപ്പെര്‍ട്ടണ്‍ മലയാളികൾക്ക് ക്ഷേമ നല്‍കുന്ന സപ്പോര്‍ട്ടും വളരെ വലുതാണ്. ഷെപ്പെര്‍ട്ടന്‍ കൗണ്‍സിലിന്റെയും , വിവിധ മലയാളി സ്ഥാപനങ്ങളുടെയും സംഭാവന ഈ നിശക്ക് ഒരു വലിയ മുതല്‍കൂട്ടായിരുന്നു. രുചിയേറും വിഭവ സമൃദ്ധമായ സദ്യ ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ടു.
ഷെപ്പെര്‍ട്ടന്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സ്മിജോ റ്റി പോൾ , സെക്രട്ടറി ജിജോയ് വില്ലാട്ട് , ട്രെഷറര്‍ റിജോ കാപ്പന്‍  എന്നിവരുടെ നേതൃത്വത്തിലുള്ള  20 അംഗ കമ്മറ്റി ആണ് അസ്സോസ്സിയേഷനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത് .

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍ണ്‍