ശിഖര്‍ ധവാന്‍ വി സ്റ്റാര്‍ ബ്രാന്‍ഡ് അംബാസിഡര്‍

0

ഇന്നയര്‍വെയറുകളുടെ ബ്രാന്‍റുകളില്‍ മുൻ നിരയിൽ നിൽക്കുന്ന ബ്രാന്‍ഡായ വി സ്റ്റാര്‍ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെ നിയമിച്ചു. ശിഖര്‍ ധവാനെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതോടെ കൂടുതല്‍ യുവാക്കളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വി സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശിഖര്‍ ധവാനും അറിയിച്ചു.ചടങ്ങില്‍ വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി, വി സ്റ്റാര്‍ ഗ്രൂപ്പ് എം.ഡി ഷീല കൊച്ചൌസേപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.