പത്തുലക്ഷം രൂപ ഉണ്ടേല്‍ കപ്പലില്‍ അന്റാര്‍ട്ടിക്ക വരെ പോകാം

0

ഇന്ത്യയില്‍ നിന്നും അന്റാര്‍ട്ടിക്കയിലെക്കൊരു സ്വപ്നയാത്ര നടത്തിയാലോ ? അതും ഒരു കപ്പലില്‍. അതും ആഡംബരപൂര്‍ണ്ണമായി. വസീം ഷെയ്ഖ് സ്ഥാപിച്ച മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ക്യൂ എക്സ്പീരിയന്‍സ് എന്ന കമ്പനിയാണ് തികച്ചും വ്യത്യസ്തമായ ഒരു യാത്ര ഇന്ത്യക്കാര്‍ക്കായി ഒരുക്കുന്നത്.

200 ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വേണ്ടിയുളള സജ്ജീകരണമാണ് ക്യൂ ഒരുക്കിയിരിക്കുന്നത്. 14 ദിവസം നീളുന്ന യാത്ര 2018 ഡിസംബര്‍ 27നാണ് ആരംഭിക്കുക. പത്തു ലക്ഷം രൂപയാണ് ചെലവ്. 

ഫ്രഞ്ച് ഇന്‍റീരിയര്‍ ഡിസൈനറായ ജീന്‍ ഫിലിപ്പ് നുവേല്‍ രൂപകല്‍പ്പന ചെയ്ത മനോഹരമായ 132 റൂമുകളില്‍ നിന്ന് ഏതെങ്കിലും യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാനാകും. 460 അടി നീളമുള്ള പായ്ക്കപ്പലില്‍ ഇന്ത്യന്‍ മിഷേല്‍ സ്റ്റാര്‍ ഷെഫ് അതുല്‍ കൊച്ചാര്‍ ഒരുക്കുന്ന വിപുലമായ പ്രാദേശിക വിഭവങ്ങളാണ് യാത്രയുടെ മറ്റൊരു പ്രത്യേകത. അലന്‍ ഡുക്കാസ്സെ എന്‍റപ്രൈസാണ് കപ്പലിന്‍റെ കാറ്ററിംഗ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഫ്രഞ്ചുകാരനായ അലൈന്‍ ഡ്യൂക്കാസിന് 21 മിഷേല്‍ സ്റ്റാര്‍ ലഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.