100 വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് വാഴപ്പഴം ഭൂമുഖത്ത് ഉണ്ടാകില്ല??

0

ഒരു ദശാബ്ദത്തിന് ശേഷം ഭൂമുഖത്ത് നിന്ന് വാഴപ്പഴം അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ സസ്യ ശാസ്ത്ര ഗവേഷകന്‍ ലോനിസ് സ്റ്റെര്‍ഗിലോസിന്‍റേതാണ് വിചിത്രമായ ഈ പ്രഖ്യാപനം. പുതിയ തരം ഫംഗസ് ബാധയാണ് ഭൂമുഖത്ത് നിന്ന് വാഴപ്പഴത്തെ ഇല്ലാതാക്കാന്‍ പോകുന്നതത്രേ. വാഴയുടെ പ്രതിരോധ ശക്തി പ്രതിരോധശക്തിയേയും, കോശങ്ങളേയും നശിപ്പിക്കാന്‍ ശേഷിയുള്ള ഫംഗസുകളാണിവ. ലോകത്ത് ഒരു വര്‍ഷം 14 കോടി ടണ്‍ വാഴപ്പഴമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. അതില്‍ 2.5 കോടി ഇന്ത്യയിലാണ്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.