ഷെവ്‌ന പാണ്ഡ്യ; ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം; കല്‍പന ചൗളയ്ക്കും, സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്രക്കായി മറ്റൊരു ഇന്ത്യാക്കാരി കൂടി

0

ബഹിരാകാശഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനകാനാന്‍ മറ്റൊരു പെണ്‍തരി കൂടി .കൽപനാ ചൗളയ്ക്കും സുനിത വില്യംസിനും പിന്നാലെ ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ, അതാണ്‌ ഡോക്ടര്‍ ഷോന പാണ്ഡ്യ.കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരയാണ് ഷോന പാണ്ഡ്യ.

സിറ്റിസണ്‍ സയന്‍സ് ആസ്ട്രനോട്ട് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാളാണ് ഷോന. 3200 പേരിൽ നിന്നാണ് ഈ അവസരത്തിന് ഷോനയ്ക്ക് നറുക്ക് വീണത്‌ .2018ലാണ് ഇവരുടെ ബഹിരാകാശയാത്ര. മറ്റ് എട്ടു പേർക്കൊപ്പമാണ് ഷ്വാന ബഹിരാകാശത്തേക്ക് യാത്ര തിരിക്കുക.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാനുള്ള പദ്ധതിയായ പോളാര്‍ സബ് ഓര്‍ബിറ്റല്‍ സയന്‍സ് ഇന്‍ ദ അപ്പര്‍ മീസോഫിയറിന്റെയും (പോസം), ഫിസിയോളജിക്കല്‍, ഹെല്‍ത്ത്, ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഒബ്‌സെര്‍വേഷന്‍സ് ഇന്‍ മൈക്രോ ഗ്രാവിറ്റി(ഫിനോം)യിലും ഷോന അംഗമാണ്.

ഇന്ത്യന്‍ വംശജരായ സതീഷ് സ്റ്റീവ് പാണ്ഡ്യയുടെയും ഇന്ദിരാ പാണ്ഡ്യയുടെയും മകളായി കാനഡയിലാണ് ഷോനയുടെ ജനനം. മുംബൈയില്‍ ആണ് മാതാപിതാക്കളുടെ വേരുകള്‍ . ഗായിക, അന്തർദേശീയ തായ്ക്വണ്ടോ ചാമ്പ്യൻ, എഴുത്തുകാരി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് ഷോന.ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികയായ കല്‍പ്പന ചൗള തന്റെ രണ്ടാമത്തെ സഞ്ചാരത്തിന്റെ തിരിച്ചുവരവിലുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഏഴ് ജീവനുകളാണ് അന്നത്തെ യാത്രയില്‍ പൊലിഞ്ഞത്. പിന്നീട് ഇന്ത്യയുടെ സ്വന്തം സുനിത വില്യംസ് ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തിയിരുന്നു. ഏറ്റവുമധികം നാള്‍ ബഹിരാകാശത്ത് ജീവിച്ച ബഹിരാകാശ സഞ്ചാരിയും സുനിതതന്നെയാണ്.