അമേരിക്ക : ലോകത്തിന്റെ പ്രിയപ്പെട്ട ജൂവലര്‍ ജോയ് ആലുക്കാസിന്റെ വേനല്‍ക്കാല സമ്മാന പദ്ധതി 60 കിലോഗ്രാം സ്വര്‍ണ നറുക്കെടുപ്പ് വിജയകരമായി പുരോഗമിക്കുന്നു.
അമേരിക്കയിലെ മുന്നു ഷോറൂമുകള്‍ക്കൊപ്പം (എഡിസന്‍, ന്യു ജെഴ്‌സി; ഹൂസ്റ്റന്‍, ചിക്കാഗോ) ലോകത്തിൻറെ  വിവിധ രാജ്യങ്ങളിലുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ നിന്നു സ്വര്‍ണമോ വജ്രമോ വാങ്ങുന്നവരില്‍ നിന്നു നറുക്കെടുത്താണു വിജയികളെ നിശ്ചയിക്കുന്നത്.
ജൂണ്‍ രണ്ടിനാരംഭിച്ച സമ്മാന പദ്ധതിക്കു വലിയ പ്രതികരണമാണു ലഭിക്കുന്നതെന്നു മാനേജ്മന്റ് അറിയിച്ചു. ”ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു സമ്മാനം നല്‍കാന്‍ കഴിയുന്നതില്‍ അത്യധികം ആഹ്‌ളാദമുണ്ട് .  മൂന്നു പതിറ്റാണ്ടായി ഞങ്ങളോടു സഹകരിക്കുകയും ഞങ്ങളുടെ വളര്‍ച്ചക്കു സഹായിക്കുകയും ചെയ്ത ഉപഭോക്താക്കള്‍ക്ക്സ്വര്‍ണ സമ്മാനം തിരിച്ചു കൊടുക്കാന്‍ കഴിയുന്നതില്‍ ഹ്രുദയം നിറഞ്ഞ നന്ദിയുണ്ട്,” ജോയ് ആലുക്കാസ് പറഞ്ഞു.
എഡിസൺ ന്യൂ ജേഴ്സിയിൽ ഉള്ള ഷോറൂമിലും, ചിക്കാഗോയിലെ ഷോറൂമിലും, ഹൂസ്റ്റണിലെ ഷോറൂമിലും ജൂൺ 17 ശനിയാഴ്ച  നടന്ന നറുക്കെടുപ്പിലെ വിജയികളെ നേരിട്ടും മാധ്യമങ്ങൾ വഴിയായും അറിയിക്കുന്നതാണ്. അടുത്ത നറുക്കെടുപ്പ് ജൂലൈ ഒന്നാം തീയതിയാണ്.  നിരവധി ഇന്ത്യക്കാരുടെ സാന്നിധ്യത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കന്മാരും നറുക്കെടുപ്പിൽ  പങ്കു ചേർന്നു.
അമേരിക്കക്കു പുറമെ ഗള്‍ഫ് രാജ്യങ്ങള്‍, ബ്രിട്ടന്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള ഷോറൂമുകളാണു സമ്മാന പദ്ധതി നടപ്പാക്കുന്നത്.
അമേരിക്കയിലെ ഷോറൂമുകളില്‍ നിന്നു 200 ഡോളറിനു മേലുള്ള ജൂവലറി വാങ്ങുമ്പൊള്‍ ഒരു റാഫിള്‍ കൂപ്പണ്‍ ലഭിക്കും. ഡയമണ്ട്, പൊല്‍കി ആഭരണങ്ങള്‍ ഇതേ തുകക്കു വാങ്ങുന്നവര്‍ക്ക് രണ്ടു ടിക്കറ്റ് ലഭിക്കും. ജോയ് ആലുക്കാസ് ഗോള്‍ഡന്‍ റിവാര്‍ഡ്‌സ് കാര്‍ഡ്ഉള്ളവര്‍ക്ക് നരുക്കെടുപ്പില്‍ ഇരട്ടി സാധ്യതകള്‍ ലഭിക്കും.
പഴയ സ്വര്‍ണം മാറിയുടുക്കാനും ജോയ് ആലുക്കാസ് അവസരമൊരുക്കുന്നു.
ആഭരണ വ്യാപരാരംഗത്തും മറ്റു ബിസിനസുകളിലുമായി വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ജോയ് ആലുക്കാസ് സാമ്രാജ്യം ബില്യനുകള്‍ ആസ്തിയുള്ള മള്‍ട്ടി നാഷണല്‍ സ്ഥാപനമാണ്.
കൂടുതൽ വിവരണങ്ങൾക്ക് www.joyalukkas.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.