കാനഡയില്‍ നിന്ന് ‘മൂന്നിലൊരാള്‍’

0

കാനഡയിലെ മലയാളികള്‍ ചേര്‍ന്ന് ട്രൈയൂണ്‍  പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച “മൂന്നിലൊരാള്‍” എന്ന ഹൃസ്വചിത്രം ഈ ജനുവരി 26-നു യൂട്യുബ് വഴി റിലീസ് ചെയ്തു. കാനഡയിലെ മാനിട്ടോബ പ്രാവശ്യയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും കാനഡയില്‍ നിന്നുള്ള മലയാളികളാണ്.

എല്ലാ സൗഹൃദങ്ങളും ആഘോഷങ്ങളുടേതു മാത്രമല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് മൂന്നിലൊരാള്‍ എന്ന ഹ്രസ്വചിത്രം. ഉദ്വേഗത്തിന്‍റെയും ആകാംക്ഷയുടെയും നിമിഷങ്ങളള്‍കൊണ്ട് വ്യത്യസ്തമാകുന്ന ഈ ചിത്രം മനുഷ്യമനസ്സിന്‍റെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്നു…….

ഇതിനോടകം തന്നെ ഇരുപതിനായിരത്തോളം പേര്‍ ഈ ചിത്രം യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. ഈ ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജെസ്സെ ഗോപുരന്‍ ആണ്. സിജോ ജോസെഫിന്‍റെ കഥക്ക് അയ്യപ്പന്‍ ആചാര്യ തിരക്കഥ ഒരുക്കിയിരിക്കുന്നു. സേവിയര്‍ ലൂയിസ് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ മാനേജര്‍, പേമ രാജ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവും..  ചിത്രത്തില്‍ ഷൈന്‍ പുളിക്കല്‍ സംഗീതവും, രാഹുല്‍ അരവിന്ദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

ഡോണ്‍ ജെയിംസ്, ജോണ്‍സ് മാത്യു, സ്റ്റീവ് ആന്‍റണി എന്നിവരാണ് മൂന്നിലൊരാളില്‍ വേഷമിട്ടിരിക്കുന്നത്. ട്രൈയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് മൂന്നിലൊരാള്‍..