വടക്കാഞ്ചേരി പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

0

തൃശ്ശൂര്‍: വടക്കാഞ്ചേരി പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്.ഐ മുനിദാസ് (48) ആണ് മരിച്ചത്.

ഇദ്ദേഹത്തെ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നുവെന്നാണ് വിവരം. അഞ്ചു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു മുനിദാസ്.