ഷെവര്‍ലെ കാറിലെത്തി രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന്‍; ഇദ്ദേഹം ആള്‍ ഒരല്‍പം വ്യത്യസ്തനാണ്

0

ഷെവര്‍ര്‍ലെ ക്രൂസ് കാറിലെത്തി രാഷ്ട്രീയക്കാരുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും മാത്രം വീടുകളില്‍ മോഷണം നടത്തുന്ന കള്ളന്‍. സിനിമയില്‍ ഒന്നുമല്ല യഥാര്‍ഥജീവിതത്തില്‍ തന്നെ.  സിദ്ധാര്‍ത്ഥ് മെഹറോത്രയാണ്  ഈ കഥയിലെ യുവമോഷ്ടാവ്.

രാഷ്ട്രീയനേതാക്കളുടെയും സിവില്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രം തിരഞ്ഞു പിടിച്ചു മോഷണം നടത്തുകയാണ് കക്ഷിയുടെ രീതി. രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലായിരുന്നു സിദ്ധാര്‍ത്ഥ് മെഹറോത്ര കഴിഞ്ഞ പത്ത് മാസമായി മോഷണം നടത്തിയിരുന്നത്.എന്നാല്‍ ഏതു കള്ളനും  ഒരുനാള്‍ പിടിവീഴും എന്ന് പറഞ്ഞപോലെ സിദ്ധാര്ധിനും പിടിവീണു. മോഷണം കൊണ്ട് സമ്പാദിച്ച ഷെവര്‍ര്‍ലെ ക്രൂസ് കാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിക്കാനിറങ്ങുന്നത്. മുന്‍ എം.പിയുടെ വീട്ടിലടക്കം മോഷണം നടത്തിയ കേസിലെ പ്രതിയാണ് 27 കാരനായ സിദ്ധാര്‍ത്ഥ്.ഇദ്ദേഹത്തിന്റെ അച്ഛന്‍ ഒരു വിരമിച്ച ബാങ്ക് മാനേജരാണ്.

രാഷ്ട്രീയ നേതാക്കളുടെയും അവരെ സഹായിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രമേ എന്നതാണ് തന്റെ നിലപാടെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി വീടുകളിലെത്തുന്ന സിദ്ധാര്‍ത്ഥ് വാതിലില്‍ മുട്ടും. അപ്പോള്‍ ആരെങ്കിലും വാതില്‍ തുറന്നാല്‍ വീട് തെറ്റിയതാണെന്ന് പറയും. അല്ലെങ്കില്‍ വീട് കുത്തിതുറക്കും. ഇതായിരുന്നു മോഷണ രീതി. അവസാനത്തെ മോഷണ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന്റെ രൂപം സി്‌സിടിവിയില്‍ പതിയുകയും ഗൂഗിളില്‍ ഈ രൂപം വച്ച് സെര്‍ച്ച് ചെയ്യുകയും ചെയ്തതോടെയാണ്  കക്ഷിക്ക് പിടി വീണത്‌.