ട്രെയിനിൽ നിന്ന് വീണ് മലയാളി മാധ്യമപ്രവർത്തകന് ഗുരുതര പരിക്ക്

0

ഡൽഹി: ട്രെയിനിൽ നിന്ന് വീണ് മാധ്യമ പ്രവർത്തകന് ഗുരുതരമായ പരിക്ക്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ സിദ്ധാർഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സൂറത്തിൽ വെച്ചാണ് സിദ്ധാർത്ഥ് ട്രെയിനിൽ നിന്ന് വീണത്.

ഡൽഹിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം. സൂറത്തിലെ മഹാവീർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.