സിദ്ദിഖിന് സിംഹപുരി അവാര്‍ഡ്‌

0
Photo : Venmoney BimalRaj

പ്രശസ്ത നടനും നിര്‍മ്മാതാവുമായ സിദ്ദിഖിന് 2012-ലെ സിംഹപുരി അവാര്‍ഡ്‌. സിംഗപ്പൂര്‍ നേവല്‍ ബേസ് കേരളാ ലൈബ്രറിയുടെ (NBKL) ഈ വര്‍ഷത്തെ ഓണരാവില്‍ നീ സൂണ്‍ എംപി Patrick Tay Teck Guan ആണ് അവാര്‍ഡ്‌ നല്‍കിയത്. കലാ സാംസ്കാരിക രംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ളവരെ ആദരിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളതാന് സിംഹപുരി അവാര്‍ഡ്‌. ചടങ്ങില്‍ എന്‍ ബികെ എല്‍ പ്രസിഡന്‍റ് റോയ്‌ വര്‍ഗീസ്‌ സിദ്ദിഖിനെ പൊന്നാട അണിയിച്ചു.

അവാര്‍ഡ് നേടിയ സിദ്ദിഖിനെ ആവേശപൂര്‍വമാണ് സിംഗപ്പൂര്‍ മലയാളികള്‍ വരവേറ്റത്‌.  
"സിംഗപ്പൂര്‍ മലയാളികളുടെ കൂടെ ഓണം ആഘോഷിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സിംഗപൂരില്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ എന്‍ ബികെ എല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. വളരെയധികം കലാകാരന്മാര്‍ എന്‍ ബികെ എല്‍ -ലൂടെ വളരെട്ടെ". അവാര്‍ഡ്‌ ഏറ്റു വാങ്ങിയ ശേഷം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.