‘ബുട്ടബൊമ്മ’യ്ക്ക് ചുവട് വച്ച് സിമ്രാൻ; ഏറ്റെടുത്ത് ആരാധകർ

0

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിലെ തകർപ്പൻ നായികയായിരുന്നു സിമ്രാൻ. അന്നത്തെ യുവതീയുവാക്കളുടെ ഹരം അതായിരുന്നു സിമ്രാൻ എന്നുതന്നെ വേണമെങ്കിൽ പറയാം. എന്നാൽ വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സിമ്രാൻ ഇപ്പോഴിതാ തന്റെ നൃത്തചുവടുകളിലൂടെ വീണ്ടും ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്.

അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഡാൻസ് നമ്പർ ബുട്ടബൊമ്മയ്ക്ക് ചുവട് വയ്ക്കുന്ന സിമ്രാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈയടുത്താണ് താരം ടിക് ടോക്കിൽ സജീവമാവുന്നത്. നൃത്ത വീഡിയോകളാണ് കൂടുതലും ചെയ്യുന്നത് അത് ആരാധകരമായി പങ്കുവയ്ക്കാറുമുണ്ട്.

രജനീകാന്ത് നായകനായെത്തിയ പേട്ടയിലാണ് സിമ്രാൻ ഒടുവിൽ വേഷമിട്ടത്. ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന റോക്കട്രി: ദ നമ്പിഇഫക്ട് എന്ന ചിത്രത്തിൽ മാധവനൊപ്പം വേഷമിടുന്നുണ്ട് സിമ്രാൻ.