ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?

0

ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും സിനിമാതിയറ്ററില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്..? ആ പരസ്യത്തില്‍ പുകവലിക്കുന്ന അച്ഛനെ സങ്കടത്തോടെ നോക്കുന്ന ആ മകളെ ഓര്‍മ്മയുണ്ടോ. എങ്കില്‍അവള്‍ തന്നെ ഈ സുന്ദരിക്കുട്ടി.

ഏഴു വയസ്സുള്ളപ്പോഴാണ് സിമ്രാന്‍ നിട്ടേക്കര്‍ കേന്ദ്ര ആരേഗ്യക്ഷേമ മന്ത്രാലയത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ആ പരസ്യം ഓര്‍ക്കുന്നവരെല്ലാം സിമ്രാന്‍ നട്ടേക്കറെയും ഓര്‍ക്കും.45 സെക്കന്റ് ദൈര്‍ഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടി ഇന്ന് കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.  ഇന്നവള്‍ക്ക്‌ 19  വയസ്സുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ അന്‍പതിനായിരത്തോളം ഫോളോവേഴ്‌സുള്ള സിമ്രാന്‍ ഇതിനകം നിരവധി സിനിമകളിലും പരസ്യത്തിലും അഭിനയിച്ചിട്ടുമുണ്ട്.