തിരുവനന്തപുരം – സിങ്കപ്പൂർ സ്കൂട്ട് എയർലൈൻ സർവിസ് വർധിപ്പിക്കുന്നു

0

തിരുവനന്തപുരത്തു നിന്നും സിങ്കപ്പൂർ വരെ ഇനി നേരിട്ട് പറക്കാം.സമ്മർ ഷെഡ്യൂൾ മാർച്ച് 28 മുതൽ ആഴ്ചയിൽ 6 ദിവസവും സ്കൂട്ട് എയർലൈൻസ് തിരുവനന്തപുരത്തേക്ക് സർവിസ് വർധിപ്പിക്കുന്നു. ഞായർ ദിനം ഒഴിച്ചു ബാക്കി എല്ലാ ദിവസങ്ങളിലും ഇനി സ്കൂട്ട് സർവിസ് തിരുവനന്തപുരത്തേക്ക് ഉണ്ടാകും.

തിരക്ക് കൂടുന്നതിന് അനുസരിച്ചു സർവീസിന്റെ എണ്ണം ഇനിയും വർധിപ്പിക്കും. സിങ്കപ്പൂർ എയർലൈൻസുമായി ATIAL മാനേജ്മെന്റ് ചർച്ചകൾ പുരോഗമിക്കുകയാണ്.