എല്ലാ കണ്ണുകളും റിയോയിലേക്ക്

0
India's Sindhu Pusarla plays Japan's Nozomi Okuhara during a women's singles semifinal match at the 2016 Summer Olympics in Rio de Janeiro, Brazil, Thursday, Aug. 18, 2016. (AP Photo/Kin Cheung)

ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും റിയോയിലേക്ക്.ഇനി അറിയേണ്ടത് ഏതു മെഡല്‍ എന്ന് മാത്രം . 130 കോടി ഇന്ത്യക്കാരും മനസ് കൊണ്ട് ഇപ്പോള്‍ സിന്ധുവിനൊപ്പം .ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കാരോലിന മാരിനെ സിന്ധു തോല്‍പ്പിച്ചാല്‍ ഇന്ന് ചരിത്രത്തില്‍ ഇന്ത്യ ഇടം നേടും . ലോക ഒന്നാം നമ്പർ താരമാണ് കരോലിന.പത്താം നമ്പറുകാരിയാണ് സിന്ധു.

ഒളിമ്പിക് ബാഡ്മിന്റണിന്റെ ഫൈനലില്‍ മാറ്റുരയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. സൈന നേഹ്വാള്‍ കഴിഞ്ഞ തവണ ലണ്ടനില്‍ സെമിയില്‍ വെങ്കലം നേടിയിരുന്നു.മത്സരത്തിന്റെ ഫലം അറിയാന്‍ ഇനി വെറും മിനുട്ടുകൾ മാത്രം അവശേഷിക്കെ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആകാംഷയോടെ കാത്തിരിക്കുകയാണ് .