സിംഗം ത്രീയില്‍ മലേഷ്യ കാഴ്ചകളും

0

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം സിംഗം 3 യുടെ ചിത്രീകരണം നടന്നത് മലേഷ്യയില്‍. മലേഷ്യയ്ക്ക് പുറമെ ജോര്‍ജ്ജിയ, റുമേനിയയിലും ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നു. സിംഗത്തിന്‍റെ മുന്‍ഭാഗങ്ങളുടെ ചിത്രീകരണം തൂത്തുകുടി, ചെന്നൈ കേരളം എന്നിവിടങ്ങളിലായിരുന്നു. വിദേശത്ത് നടക്കുന്ന കഥയാണ് സിംഗം 3യുടേത് എന്നാണ് സൂചന. ഇക്കാരണം കൊണ്ടാണ് മലേഷ്യ പോലുള്ള രാജ്യങ്ങളും ചിത്രീകരണത്തിനായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ സിങ്കം പാർട്ട് സിനിമകളിൽ ഇല്ലാതിരുന്ന ശ്രുതിഹാസൻ, ശരത്ബാബു, രാധിക, സൂരി, നിതിൻ സത്യ, ഇമാൻ അണ്ണാച്ചി മറ്റൊരു വില്ലൻ നടനായ ശരത് സക്സേനാ, റോബോ ഷങ്കർ ഉൾപ്പെടെ നാല്പത്തി അഞ്ചിൽ പരം അഭിനേതാക്കൾ മൂന്നാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്.