സിംഗപ്പൂര്‍ ബജറ്റ് ;വെള്ളത്തിന്‌ ചെലവേറും,നികുതികളില്‍ വിവിധതരം ഇളവുകള്‍

0

 

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ബജറ്റില്‍ പുതിയ സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യുവാനുള്ള കരുതല്‍ നടപടികള്‍ക്ക് മുന്‍‌തൂക്കം.ചെറുകിട കമ്പനികള്‍ക്ക് നിരവധി സഹായങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.അതോടൊപ്പം ടാക്സില്‍ ഇളവുകളും ,അന്താരാഷ്ട്ര വിപണിയിലേക്ക് സിംഗപ്പൂര്‍ കമ്പനികളെ കൈപിടിച്ചുയര്‍ത്താനുമുളള പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.വ്യാപാര വാണിജ്യ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റാണ് ഇന്നലെ പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ചത് .

വെളളത്തിന്റെ നിരക്ക് 30% ശതമാനം വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്നത്‌ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ്.വെള്ളത്തിന്‍റെ  ദൌര്‍ലഭ്യം ,അനാവശ്യ ഉപയോഗം എന്നിവ കുറയ്ക്കാനാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് കാരണം .കൂടാതെ ആഡംബര ഇരുചക്രവാഹനങ്ങളുടെ വിലയില്‍ കുത്തനെയുള്ള വര്‍ധനവുണ്ടാകും.