എയര്‍ കേരള : പ്രതീക്ഷയോടെ സിംഗപ്പൂരും

0

 

സിംഗപ്പൂര്‍ :മലയാളി പ്രവാസികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ വര്‍ഷങ്ങളായി ഇന്നയിക്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്നായ  ‘എയര്‍ കേരള’യുടെ പ്രതീക്ഷകള്ക്ക്  വീണ്ടും ചിറക് മുളച്ചുതുടങ്ങി.ഗള്‍ഫ്‌  മേഖലയിലെ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തെക്ക് കിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ പ്രശ്നങ്ങള്‍ അത്ര വലുതല്ല.എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ഈ സമീപനത്തെ സിംഗപ്പൂര്‍ ,മലേഷ്യ ,തായ്‌ലാന്ഡ് എന്നീ രാജ്യങ്ങള്‍ ഉറ്റു നോക്കുന്നത് .നിലവില്‍ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് സില്‍ക്ക്‌ എയര്‍ ആഴ്ചയില്‍ ഏഴു സര്‍വീസും  ടൈഗര്‍ എയര്‍വേയ്സ്‌ നാലു  സര്‍വീസും  നടത്തുന്നുണ്ട് .ഇതു കൂടാതെ തിരുവനന്തപുരത്തേക്ക് സില്‍ക്ക്‌  ‌എയറും ടൈഗറും മൂന്ന് സര്‍വീസ്‌  വീതവും നടത്തുന്നുണ്ട് .അതുകൊണ്ട് മധ്യകേരളത്തിലെയും ,തെക്കന്‍ കേരളത്തിലെയും യാത്രാപ്രശ്നങ്ങള്‍ താരതമ്യേനെ വളരെ കുറവാണ് .
 
എന്നാല്‍ സിംഗപ്പൂരിലുള്ള വടക്കന്‍ കേരളത്തിലെ പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ ഇപ്പോഴും വളരെ രൂക്ഷമായി തുടരുന്നു .ഈ പ്രദേശത്തെ പ്രവാസികള്ക്ക്  ഇപ്പോഴും ബംഗ്ലൂര്‍ ,കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിച്ചാണ് യാത്രകള്‍ നടത്തുന്നത് . ഭൂരിപക്ഷം വിമാനങ്ങളും സിംഗപ്പൂരില്‍ നിന്ന് കൊച്ചി , ബംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നത് രാത്രി പത്തു മണിക്ക് ശേഷമാണ് .തന്മൂലം സ്ത്രീകളും കുട്ടികളും അടക്കമുള്ള വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്.ഇതുവരെ നല്കി്യ നിവേദനങ്ങള്ക്കും  ,അപേക്ഷകള്‍ക്കും   വേണ്ട രീതിയിലുള്ള ഫലം ഇല്ലാതെ പോയ അവസ്ഥയിലാണ് എയര്‍ കേരള എന്ന പദ്ധധി വീണ്ടും പരിഗണയ്ക്ക് വരുന്നത് .ടൈഗര്‍ എയര്‍വേയ്സ്‌  കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് 2007-ഇല്‍ താല്‍പ്പര്യം  പ്രകടിപ്പിച്ചു എങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയാണുണ്ടായത്.
 
കൂടാതെ ഓസ്ട്രേലിയ ,ന്യൂസീലാണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മലയാളികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സിംഗപ്പൂര്‍ വിമാനത്താവളത്തെയാണ് .നിലവില്‍ എയര്ഏെഷ്യയ്ക്ക് മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയില്‍ ഏഴു സര്‍വീസുകള്‍  ഉണ്ട് .ഇത് കൂടാതെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായ കേരളത്തെയും തായ്‌ലണ്ടിനെയും ബന്ധിപ്പിക്കാന്‍ ഒരു വിമാന സര്‍വീസിനുള്ള ആവശ്യം വര്ഷ‌ങ്ങളായി ഉന്നയിക്കുന്നതാണ് .കേരളത്തിന് സ്വന്തമായി ഒരു  എയര്‍ലൈന്‍ ഉണ്ടായാല്‍ പ്രവാസി മലയാളികള്ക്ക്  അതൊരു വലിയ ആശ്വാസം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .കൂടാതെ തിരക്കുള്ള സമയങ്ങളിലെ അമിത ചാര്ജ് ഒഴിവാക്കുന്നതോടൊപ്പം മലയാളികള്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം വിദേശ കമ്പനികള്ക്ക്  കൊടുക്കാതെ സ്വദേശ കമ്പനിക്ക് പ്രയോജനകരം ആക്കാനും സാധിക്കും .നിലവില്‍ സ്പൈസ്ജെറ്റ്‌ ,ഇന്ഡിഗോ എന്നീ കമ്പനികള്‍ വിദേശസര്വീ്സുകള്‍ വിപുലമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എങ്കിലും കേരളത്തെ തെക്ക് കിഴക്കന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകളെ  കുറിച്ച് അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല .
 
എയര്‍ ഇന്ത്യ പെലറ്റ് സമരവും അമിതമായ നിരക്ക് വര്ധനനയും സാധാരണ പ്രവാസികളുടെ യാത്രാദുരിതം പതിന്മടങ്ങ് വര്ധി പ്പിച്ച സാഹചര്യത്തില്‍ കേരളത്തിന്റെല  സ്വന്തം വിമാന കമ്പനിയുടെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തി യാഥാര്ഥ്യുമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയാണ്.എയര്‍ കേരള യാഥാര്ഥ്യ മാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ബുധനാഴ്ച കേരള നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. പ്രവാസി മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി സാങ്കേതിക കുരുക്കുകളില്‍ പെട്ട് ഇല്ലാതാകുന്നത് തടയണമെന്ന് പ്രതാപന്‍ സഭയില്‍ ആവശ്യപ്പെട്ടു.
 
വിദേശ മലയാളികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് നെടുമ്പാശ്ശേരി എയര്പോയര്ട്ട്  യാഥാര്ഥ്യ്മാക്കിയ പോലുള്ള ശ്രമങ്ങള്‍ എയര്‍ കേരളയുടെ കാര്യത്തിലുമുണ്ടാകണം. സാങ്കേതിക പ്രശ്നങ്ങള്ക്ക്  കേന്ദ്ര സര്ക്കാടറില്‍ സമ്മര്ദംങ ചെലുത്തി പരിഹാരം കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെപ്തംബര്‍ 12 മുതല്‍ 14 കൊച്ചിയില്‍ നടക്കുന്ന ‘എമേര്ജികങ് കേരള’ നിക്ഷേപ ഉച്ചകോടിയില്‍ എയര്‍ കേരളക്ക് പ്രഥമ പരിഗണന നല്കുനമെന്നാണ് കേരള പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് നിയമസഭയില്‍ ടി.എന്‍ പ്രതാപന്റെയ സബ്മിഷന് മറുപടി നല്കിേയത്. നിലവില്‍ ഇത്തരമൊരു സര്വീപസ് ആരംഭിക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.
 
എന്നാല്‍ എ.കെ ആന്റീണി കേന്ദ്ര സര്ക്കാനറില്‍ രണ്ടാമനായ സാഹചര്യം ഉപയോഗപ്പെടുത്തി ഇവ മറികടക്കാവുന്നതേയുള്ളൂ. നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്ഥ്യുമാക്കിയ പോലെ വിദേശ മലയാളികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് എയര്കേകരളക്കും തുടക്കമിടാന്‍ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. കൊച്ചി വിമാനത്താവള കമ്പനിയുടെ കൂടി സഹകരണത്തോടെ എയര്കേുരള കാര്യക്ഷമമായി പ്രവര്ത്തി ക്കാനാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോര്ട്ടു കള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി പ്രത്യേക കമ്പനി വരെ രജിസ്റ്റര്‍ ചെയ്തിരുന്നതുമാണ്. എന്നാല്‍, 20 വിമാനങ്ങളും അഞ്ച് വര്ഷതത്തെ അഭ്യന്തര സര്വീാസ് നടത്തി പരിചയവുമില്ലാത്തതിനാല്‍ എയര്കേസരളക്ക് അനുമതി നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രസര്ക്കാരറിന്‍റെ  നിലപാട്. ഇത് കേന്ദ്രത്തില്‍ സമ്മര്ദം‍ ചെലുത്തി പരിഹരിക്കാനായാല്‍ എയര്‍ കേരള പദ്ധതി നടപ്പാക്കല്‍ വലിയ പ്രയാസമാവില്ളെന്നാണ് വിലയിരുത്തല്‍..
 
ചെലവുകുറഞ്ഞ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്വീ സ് ലാഭകരമായി നടത്താന്‍ കഴിഞ്ഞതും എയര്‍ കേരളക്ക് പ്രതീക്ഷ നല്കുതന്നുണ്ട്. കെടുകാര്യസ്ഥത മൂലം പേരുദോഷം വരുത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആസ്ഥാനം കേരളത്തിലേക്ക് മാറ്റിയതോടെ കമ്പനി ലാഭത്തിലേക്ക് പറന്നുയര്ന്ന്ാ തുടങ്ങിയിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ അധികൃതര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്ഷ്ത്തെ ആദ്യ നാല് മാസത്തില്‍ തന്നെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ  വരുമാനം 829 കോടിയായിരുന്നു.
 
ഇത് ചരിത്ര നേട്ടമാണെന്നാണ് കമ്പനി അധികൃതര്‍ അന്ന് അവകാശപ്പെട്ടത്. കാര്യക്ഷമായി നടത്താന്‍ കഴിഞ്ഞാല്‍ എയര്‍ കേരള വന്‍ വിജയമാക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്ത് പ്രവര്ത്തിരക്കുന്നവരുടെ കണക്കുകൂട്ടല്‍. കൊച്ചിന്‍ വിമാനത്താവള കമ്പനിയുടെ കൂടി സഹകരണമുണ്ടാകുമ്പോള്‍ എയര്‍ കേരളക്ക് ലാന്ഡിയങ് നിരക്കില്‍ ഇളവുള്പ്പെമടെ പല ആനുകൂല്യവും ലഭ്യമാക്കാ