ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു സിംഗപ്പൂർ

0

എഴുപതാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഇന്ത്യൻ ജനതക്ക് സിംഗപ്പൂർ പ്രസിഡന്റും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു.

പ്രതിസന്ധിയിലൂടെ ലോകസാമ്പത്തികരംഗം കടന്നുപോകുന്പോളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ദൃഢമായി നിലനിൽക്കുന്നുവെന്നു പ്രസിഡന്റ് ടോണി ടാൻ, ഇന്ത്യൻ പ്രസിഡന്റ് പ്രണാബ് മുഖർജിക്കയച്ച കത്തിൽ കുറിച്ചു. താൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടായ ഊഷ്മളമായ സ്വീകരണം അദ്ദേഹം ഓർത്തെടുത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഇനിയും വളരുമെന്നും കൂടുതൽ ആഴത്തിലുള്ളതാവുമെന്നും പി എം ലീ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.

 

Image courtesy: CNA