സിംഗപ്പൂരില്‍ ഇനി ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍

0

സിംഗപ്പൂരില്‍ ഇനിമുതല്‍ ഡ്രൈവര്‍ ഇല്ലാതെ ടാക്സികളില്‍ യാത്ര ചെയ്യാം. എം ഐ ടി ,   ന്യൂട്ടോനമി ഡ്രൈവര്‍ ലെസ്സ് ഇലക്ട്രിക്‌ കാര്‍ ടാക്സികള്‍ ഈ വര്‍ഷം അവസാനത്തോടെ ഓടി തുടങ്ങും.

 ആദ്യം വണ്‍ നോര്‍ത്ത് ബിസിനസ്സ് ഡിസ്ട്രിക്റ്റില്‍ മാത്രമായാണ് ഇത്തരം ടാക്സികള്‍ ഓടിത്തുടങ്ങുക. പിന്നീട് സിങ്കപ്പൂര്‍ മുഴുവനായും ഡ്രൈവര്‍ ലെസ്സ് ടാക്സികള്‍ ഓടിത്തുടങ്ങും. സോഫ്റ്റ്‌വെയര്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കാറുകള്‍  തികച്ചും സുരക്ഷിതമായ യാത്രകള്‍ ആയിരിക്കും പ്രധാനം ചെയ്യുക. കാറുകളിലെ സെന്‍സറുകള്‍ തടസ്സങ്ങളെ തിരിച്ചറിഞ്ഞു അപകടങ്ങള്‍ ഒഴിവാക്കും. കൂടാതെ സ്വന്തം കാര്‍ എന്ന പോലെ സ്വകാര്യതയും ലഭിക്കും. ഡ്രൈവര്‍ ഇല്ലാത്തതു കൊണ്ട് തന്നെ ചിലവും കുറവാണ്, പൊതുഗതാഗതത്തിനായി ചിലവഴിക്കുന്ന അത്രയും മതി ഡ്രൈവര്‍ ഇല്ലാത്ത ടാക്സികള്‍ക്ക്. ട്രാഫിക് ബ്ലോക്കുകള്‍ ഇല്ലാതിരിക്കാന്‍ പ്രത്യേക പാതയും ഉണ്ടാകും. വരും വര്‍ഷങ്ങളിലേക്കായി നിരവധി ടാക്സികളാണ് കമ്പനി നിര്‍മ്മിക്കുന്നത്.

Save