ഈ മനുഷ്യന്റെ പ്രായം ഒന്ന് ഊഹിക്കാമോ?

0

കഷ്ടപെടാതെ  ഫിറ്റ്‌നസ് സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ് ഇന്നത്തെ ചെറുപ്പക്കാര്‍. കഠിനാധ്വാനം ചെയ്യാനോ ഇഷ്ടഭക്ഷണം ഉപേക്ഷിക്കാനോ മിക്കവര്‍ക്കും താല്പര്യം ഉണ്ടാവാറില്ല. അങ്ങനെ ഉള്ളവര്‍ ഈ സിംഗപ്പൂരുകാരന്റെ കഥ കേള്‍ക്കണം. അമ്പതാം വയസ്സിലും യുവാക്കളെ വെല്ലുന്ന സൗന്ദര്യവുമായി നടക്കുന്ന ഷുവാന്‍ഡോ ടാന്‍ എന്നയാളെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടാതിരിക്കില്ല, പ്രായം ഒട്ടും ബാധിച്ചിട്ടില്ലെന്നു മാത്രമല്ല സിനിമാതാരങ്ങളേക്കാള്‍ ഹോട്ട് ലുക്ക് ആണ് ഇദ്ദേഹത്തിന്.

സിംഗപ്പൂര്‍ സ്വദേശിയായ ഷുവാന്‍ഡോ മോഡലിങ് ഏജന്‍സി നടത്തി വരികയാണ്. പക്ഷേ മോഡലിങ് ഏജന്‍സിയുടെ ഉടമസ്ഥന്‍ എന്ന നിലയ്ക്കല്ല മസില്‍ബോഡിയും സൗന്ദര്യവും കണ്ടാണ് ഷുവാന്‍ഡോക്ക് ആരാധകരുള്ളത്. ആദ്യകാഴ്ചയില്‍ ഷുവാന്‍ഡോ മുപ്പതുകളില്‍ നില്‍ക്കുന്നയാള്‍ എന്നാണ് പലരും ധരിക്കാറുള്ളത്. 1980കളില്‍ മോഡലിങ് രംഗത്തെ നമ്പര്‍ വണ്‍ താരങ്ങളിലൊന്നായിരുന്നു ഷുവാന്‍ഡോ, നല്ലൊരു േപാപ് സിംഗര്‍ കൂടിയാണ് ഇദ്ദേഹം. പിന്നീട് മുഴുവന്‍ സമയ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ എന്ന നിലയിലേക്കും അദ്ദേഹം മാറി. ഇനി ഈ പ്രായത്തിലും ഇത്രത്തോളം സൗന്ദര്യത്തിന്റെ രഹസ്യം എന്തെന്നല്ലേ? ആഴ്ചയില്‍ നാലുതവണ വര്‍ക്ഔട്ട് ചെയ്യുന്നതും ചിക്കന്‍ കഴിക്കുന്നതും സമയത്തിന് ആഹാരം കഴിക്കുന്നതും രാത്രി അധികനേരം വൈകാതെ തന്നെ കിടന്നുറങ്ങുന്നതും ഒക്കെയാണ് തന്റെ ലുക്കിന്റെ രഹസ്യമായി ഷുവാന്‍ഡോ പറയുന്നത്.

Image result for can-you-guess-how-old-he-really-is