‘കൂടെ’ , ‘മൈ സ്റ്റോറി’ ഈ ആഴ്ചമുതൽ സിംഗപ്പൂരിൽ പ്രദർശനത്തിനെത്തുന്നു , നീരാളി വിജയകരമായ രണ്ടാം വാരത്തിലേക്ക്

0

സിംഗപ്പൂർ : കൂടുതൽ മലയാളം സിനിമകൾ സിംഗപ്പൂരിൽ പ്രദർശനത്തിനെത്തുന്നു.അടുത്ത വാരാന്ത്യം മുതൽ ‘കൂടെ’ സിംഗപ്പൂരിൽ പ്രദർശനം ആരംഭിക്കും. നെക്സ്റ്റ് ജെൻ എന്റർടൈൻമെന്റ് ആണ് സിനിമ സിംഗപ്പൂരിൽ എത്തിക്കുന്നത്.പൃഥ്വിരാജ് നായകനായെത്തുന്ന മൈ സ്റ്റോറിയും സിംഗപ്പൂർ റിലീസിന് തയ്യാറായി.

കഴിഞ്ഞ വാരം റിലീസ് ചെയ്ത മോഹൻലാൽ നായകനായ നീരാളി കാർണിവൽ സിനിമാസ് , കാതേ സിനിപ്ലക്സ് എന്നിവിടങ്ങളിൽ വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നു.10 ഡോളർ നിരക്കിലുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് കൂടുതൽ പേരെ തീയേറ്ററിലേക്ക് ആകർഷിക്കുന്നുണ്ട്.