ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപൂര്‍ ഐ ടി മേഖലയില്‍ തിരച്ചടി; കാരണം ഇതാണ്

0

അമേരിക്കക്കു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ വിസ നിഷേധിക്കുന്നു.സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

സ്വദേശികള്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നേരത്തെ അമേരിക്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പിനികളോട് സ്വദേശികളായവര്‍ക്ക് നിയമനം നടത്താന്‍ സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഫലമായി ചില കമ്പിനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2016 ന്റെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിയന്ത്രണത്തനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു.ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ നിയന്ത്രിക്കുന്നതിന് എക്കണോമിക് നീഡ് ടെസ്റ്റ് എന്ന പേരില്‍ ചില നടപടിക്രമങ്ങള്‍ ആരംഭിച്ചു എന്നും റിപ്പോര്‍ട്ട് ഉണ്ട്.എന്നാല്‍ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ക്ക് വിരുദ്ധമാണെന്നാണ് റിപ്പോര്‍ട്ട്.ഒരേ യോഗ്യതകളുള്ള സ്വദേശിയുടെയും വിദേശിയുടെയും അപേക്ഷകളിന്മേല്‍ സ്വദേശിയായ ഉദ്യോഗാര്‍ഥിക്ക് മുന്‍ഗണന നല്‍കണമെന്ന് മിക്കവവാറും എല്ലാ രാജ്യങ്ങളും ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിംഗപ്പൂരില്‍ നിബന്ധന കടുത്തതോടെ ചില കമ്ബനികള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.