ഈ വര്‍ഷത്തെ തിരുവോണത്തെ വരവേല്‍ക്കാനായി സിംഗപ്പൂര്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ കമ്മ്യുണിറ്റി സെന്‍ററുകളിലും മറ്റു കേന്ദ്രങ്ങളിലുമായി  മൂന്നു മാസങ്ങളോളം  നീളുന്ന വൈവിധ്യം നിറഞ്ഞ ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ഓണപ്പൂക്കളം, വള്ളംകളി, പുലിക്കളി, തിരുവാതിര, ഓണസദ്യ തുടങ്ങി ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷ വിരുന്നുകളാണ് പല കേന്ദ്രങ്ങളിലായി സംഘാടകര്‍ ഒരുക്കുന്നത്.

റിപ്പബ്ലിക് പൊളിടെക്നിക് (11 Aug),  ടമാസെക് പൊളിടെക്നിക് (18 Aug), കല ഓണം (Paya Lebar Kovan CC, 19 Aug), കേന്‍ബറ സിസി (19 Aug), സി യുവാന്‍ സിസി (26  Aug),സ്‌നേഹവീട് ഓണം (Indian Association hall, 8 Sep), സെങ്-കാംഗ് ആങ്കര്‍വേല്‍ സിസി  (09 Sep), എസ്എംഎ ഓണം വില്ലേജ് (09 Sep), യൂട്ടി സിസി (16 Sep), പുംഗോല്‍ ഓണം (GIIS EAST CAMPUS, 16 Sep), എസ്സ്‌എംഎ ഓണം നൈറ്റ്‌ (23 Sep), എന്നിവിടങ്ങളില്‍ വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ ഓണാഘോഷങ്ങള്‍ നടക്കും. സിംഗപ്പൂര്‍ ശ്രീ നാരായണമിഷന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ചതയദിനാഘോഷങ്ങളും നടക്കും. ഇതോടനുബന്ധിച്ച് സൗജന്യമായി ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.  

ഓണാഘോഷത്തിനുള്ള എല്ലാവിധ കേരളീയ സാധനങ്ങളും, സദ്യവട്ടങ്ങള്‍ക്കുള്ള സാമഗ്രികളുമായി “കാര്‍ത്തിക സൂപ്പര്‍ മാര്‍ട്ട്” അതിന്‍റെ വിപുലീകരിച്ച ഷോറൂമില്‍ സജ്ജമായിക്കഴിഞ്ഞു. കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് “ഫ്രീ ഹോം ഡെലിവറി സര്‍വ്വീസും അവിടെ ലഭ്യമാണ്.  

ഓണാഘോഷങ്ങളോടനുബന്ധിച്ച് സിംഗപ്പൂരിലെ പ്രമുഖ മലയാളി റെസ്റ്റോ റന്റുകള്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്‌. ലിറ്റില്‍ ഇന്ത്യയിലെ “സ്പൈസ് ജങ്ക്ഷന്‍”, “കൊക്കോ ബേ”, “പ്രേമാസ്”, “സ്വാദിഷ്ട്‌”, “കറി മാജിക്” (15-1 JALAN RIANG) , എന്നിവിടങ്ങളില്‍ ഉത്രാടദിനത്തിലും തിരുവോണനാളിലും  അവിട്ടം നാളിലും ഓണസദ്യ ലഭ്യമായിരിക്കും