സിംഗപ്പൂര്‍ സൂപ്പര്‍ ബാഡ്മിന്റന്‍‍: ഡിജു – ജ്വാല സഖ്യം പുറത്ത്

0
സിംഗപ്പൂര്‍ ‍: ഇന്ത്യയുടെ വി ഡിജു – ജ്വാല ഗുട്ട ടീം സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ചാമ്പ്യന്‍‌ഷിപ്പിന്റെ മിക്സ്ഡ് ഡബിള്‍സില്‍ നിന്ന് പുറത്തായി. ഹങ് ലിങ് ചെന്‍ – വെന്‍ ചെങ് സഖ്യമാണ് ഡിജു – ജ്വാല സഖ്യത്തെ പരാജയപ്പെടുത്തിയത്.
 
ഡിജു – ജ്വാല സഖ്യത്തെ 21-13 14-21 17-21 എന്നീ സെറ്റുകള്‍ക്കാണ് ഹങ് ലിങ് ചെന്‍ – വെന്‍ ചെങ് സഖ്യം പരാജയപ്പെടുത്തിയത്.വനിതാ ഡബിള്‍സില്‍ ജ്വാലഗുട്ട – അശ്വനിപൊന്നപ്പ സഖ്യം ഇന്തൊനീഷ്യന്‍ സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായിരുന്നു.