മയക്കുമരുന്നു നല്‍കി ബലാത്സംഗം: ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം

1

ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം. മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയും മോഡലുമാണ് ഈ യുവതി. ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം ഡിസംബറില്‍ മിയാമിയിലെ വസതിയില്‍ എത്തിയതായിരുന്നു. സുഹൃത്ത് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ക്രിസ് ബ്രൗണ്‍ ഫോണ്‍ വാങ്ങി യുവതിയെ പരിചയപ്പെട്ടു.

മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നല്‍കി. ഇതേക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഡിഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തനിക്ക് കുടിക്കാന്‍ ഒരു പാനീയം നല്‍കി. അല്‍പ്പസമയത്തിന് ശേഷം ബോധരഹിതയായി. അതിനുശേഷമാണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.