അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായിക മഞ്ജുഷ മോഹൻദാസ് അന്തരിച്ചു

1

വാഹനാപകടത്തിൽപ്പെട്ടു ചികിൽസയിലിരുന്ന ഗായിക മഞ്ജുഷ മോഹൻ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുൻപ് എംസി റോഡിൽ താന്നിപ്പുഴയിൽ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അപകടം. 2009ൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിങ്ങർ ഫെയിം കൂടിയായ മഞ്ജുഷ കാലടി സർവകലാശാലയിൽ രണ്ടാം വർഷ എംഎ നൃത്ത വിദ്യാർഥിനിയാണ്.

മഞ്ജുഷയുടെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് അഞ്ജനയും ആശുപത്രിയിലാണ്. ദിശമാറിയെത്തിയ ലോറി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മറ്റൊരു സൈക്കിൾ യാത്രക്കാരന്റെ ദേഹത്തേക്കാണ് ഇവരിലൊരാൾ വീണത്. വിദ്യാർത്ഥികൾ രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് മഞ്ജുഷ മരണത്തിനു കീഴടങ്ങുകയായിരുന്നു.