നജീം അർഷാദിന് ആൺ കുഞ്ഞ് പിറന്നു

1

റിയാലിറ്റി ഷോയിൽ വിജയകിരീടം ചൂടി, പിന്നണി ഗാന രംഗത്തെത്തിയ മലയാളികളുടെ പ്രിയ പാട്ടുകാരനായ നജീം അർഷാദിന് ആൺ കുഞ്ഞ് പിറന്നു. ഫെയ്സ്ബുക്കിലൂടെയാണ് തനിക്കും ഭാര്യ തസ്‌നിക്കും ആണ്‍കുഞ്ഞ് പിറന്ന വിവരം നജിം ആരാധകരെ അറിയിച്ചത്. മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനര0ഗത്തെത്തുന്നത്. പിന്നീടങ്ങോട്ട് നൂറിലധികം ചിത്രങ്ങളില്‍ നജീം പിന്നണി പാടിയത് കൂടാതെ നിരവധി സ്റ്റേജ് ഷോകളിലും തിളങ്ങിയിറ്റുണ്ട്. പ്രണയാർദ്രമായ ശബ്ദം കൊണ്ട് മലയാളിയുടെ മനസ്സിൽ വേറിട്ട് ഇടം നേടിയ ഈ ഗായകന്‍റെ സന്തോഷം ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.