എന്തായാലും നന്ദി, പാഠം പഠിച്ചു'; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍: മാപ്പു പറഞ്ഞ് എയർലൈൻസ്

എന്തായാലും നന്ദി, പാഠം പഠിച്ചു'; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെതിരെ ശ്രേയ ഘോഷാല്‍: മാപ്പു പറഞ്ഞ് എയർലൈൻസ്
maxresdefault

സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായിക ശ്രേയ ഘോഷാല്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.

''സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സംഗീതജ്ഞരോ അല്ലെങ്കില്‍ സംഗീത ഉപകരണങ്ങള്‍ കൈവശമുള്ളവരോ അവരുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത് താത്പര്യമില്ലെന്ന് തോന്നുന്നു. എന്തായാലും നന്ദി.. പാഠം പഠിച്ചു”- എന്നായിരുന്നു ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ കുറിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി.

''ബുദ്ധിമുട്ടുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്നും ചോദിച്ചറിയുന്നതാണ്”- സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു.

ലോകം മുഴുവൻ കൈ നിറയെ ആരാധകരുള്ള സംഗീത പ്രേമികൾ ഒന്നടങ്കം ആരാധിക്കുന്ന ഒരു ഗായികയാണ് ശ്രയ ഘോഷാൽ. ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ആസാമീസ്, നേപ്പാൾ, ഒറിയ, ബോജ്പുരി, പഞ്ചാബ്, തുളു എന്നീ ഭാഷകളിൽ തന്റെ സ്വരമാധുര്യംകൊണ്ട്  സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം