മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ SINGTEL കിഴിവ് നല്‍കുന്നു.

0
കഴിഞ്ഞ ഏപ്രില്‍ 22ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട മൊബൈല്‍ സര്‍വിസ് തടസ്സങ്ങള്‍ക്ക് SINGTEL പ്രായശ്ചിത്തം ചെയ്യുന്നു. വരുന്ന മേയ് ഒന്നാം തീയ്യതി ലോക്കല്‍ മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുമെന്ന് SINGTEL വക്താക്കള്‍ അറിയിച്ചു. 
 
ഏപ്രില്‍ 22ന് രാവിലെ പത്തു മണിമുതല്‍ ചിലയിടങ്ങളില്‍ സര്‍വീസുകള്‍ക്ക് തടസ്സം നേരിട്ടതായി അനേകം പരാതികള്‍ SINGTEL ന് ലഭിച്ചതായി അവര്‍ അറിയിച്ചു. കൂടാതെ ഉച്ചയ്ക്ക് ഒരു മണിമുതല്‍ വേറെ പലയിടങ്ങളില്‍ നിന്നും ഇതേ പരാതികള്‍ ലഭിക്കുകയുണ്ടായി. SINGTEL ന്‍റെ 3G, 4G സര്‍വീസുകള്‍ക്ക് തുടര്‍ന്നും ചെറിയ രീതിയിലുള്ള തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ തടസ്സപ്പെട്ട സര്‍വീസ് പുനസ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്നും  SINGTEL വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.