പ്രമുഖ പത്രപ്രവർത്തകൻ സർ ഹാരൾഡ് എവൻസ് അന്തരിച്ചു

0

ന്യൂഡൽഹി: പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണു മരണമെന്ന് ഭാര്യ ടിന ബ്രൗൺ അറിയിച്ചു. സൺഡേ ടൈംസിന്റെ മുൻ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു.

വർഷങ്ങളായി പത്രപ്രവര്‍ത്തരംഗത്തുള്ള ഇദ്ദേഹം ഒരു നല്ല ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായിരുന്നു. ബ്രിട്ടീഷ് പത്രപ്രവർത്തനമേഖലയിലെ അതികായനായ ഹാരൾഡ് 14 വർഷത്തോളം സൺഡേ ടൈംസിന്റെ എഡിറ്ററായിരുന്നു. ഇക്കാലത്ത് അദ്ദേഹം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധമാണ്.

ദ അമേരിക്കൻ സെൻച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ്, എസ്സൻഷ്യൽ ഇംഗ്ലീഷ് ഫോർ ജേണലിസ്‌റ്റ്‌സ്, എഡിറ്റിങ് ആൻഡ് ഡിസൈൻ തുടങ്ങി നിരവധി വിഖ്യാത ഗ്രന്ഥങ്ങളുടെ കർത്താവാണ്.