സിത്താരയുടെ ചായപ്പാട്ടിനെ നെഞ്ചിലേറ്റി ആരാധകർ; വീഡിയോ

0

സിതാരയുടെ ലോക്ക് ഡൗൺ ചായപാട്ടിനെ നെഞ്ചിലേറ്റി ആരാധകർ. മുഹ്സിൻ പരാരി എഴുതിയ വരികളാണ് സിതാര ആലപിച്ച് ഹ്രസ്വ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. ‘ചായ
പ്പാട്ട്’ എന്ന അടിക്കുറിപ്പോടെയാണ് ഗായികയുടെ പോസ്റ്റ്.

നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. രസകരവും വ്യത്യസ്തവുമായ വരികളാണ് പാട്ടിന്റെ പ്രത്യേകത. ‘മുഹബത്തിന്റെ രുചിയുള്ള നല്ല സുലൈമാനി പാട്ട്’, ‘നല്ല കടുപ്പത്തിൽ തന്നെ കിട്ടി പഞ്ചാര ഒട്ടും കുറച്ചില്ലട്ടോ കുട്ടി’, ‘കേമം അല്ലാണ്ട് എന്താ പറയാ തമ്പ്രാട്ടി കുട്ടി കേമം തന്നെ’ എന്നിങ്ങനെ രസകരമായ കമന്റുകളും വിഡിയോയ്ക്കു ലഭിക്കുന്നുണ്ട്.

കട്ടൻ ചായയുടെ ചിത്രമാണ് പാട്ടിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്. സിതാര പങ്കുവച്ച ചായപ്പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലോക്ഡൗൺ തുടരുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയാണ് ഗായിക. പരസ്പരം കാണാതെ അകലങ്ങളിലിരുന്നു സിതാരയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.