കുടുംബവഴക്ക്: ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

0

ഇ​ടു​ക്കി: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ആറ് വ​യ​സു​കാ​ര​നെ ബ​ന്ധു ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് കൊ​ന്നു. ഇ​ടു​ക്കി ആ​ന​ച്ചാലി​ലാ​ണ് സം​ഭ​വം. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്‍റെ അമ്മയ്ക്കും പരുക്കേറ്റു. റിയാസിന്‍റെ അമ്മ സഫിയയുടെ സഹോദരീ ഭർത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും പ​രുക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.