സിംഗപ്പൂര്‍: മലയാള സാഹിത്യ പ്രേമികള്‍ക്കായ് നാടകോത്സവം ഒരുങ്ങുന്നു. വ്യത്യസ്ത കാലഘട്ടത്തിലുള്ള മൂന്നു സൃഷ്ടികളാണ് നാടകോത്സവമായി സിംഗപ്പൂര്‍ കൈരളി കലാ നിലയം അവതരിപ്പിക്കുന്നത്. മെയ്‌ 7, 8, 9 തീയതികളിലാണ് സിംഗപ്പൂരിലെ ഗുഡ് മാന്‍ ആര്‍ട്സ് സെന്ററില്‍ വെച്ച് കൈരളി നാടകോത്സവം അരങ്ങേറുന്നത്.

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ നോവലായ “ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ” , ഓംചേരി എഴുതിയ ലഘു നാടകം “വിളിക്കാതെ വന്നവള്‍”, സന്തോഷ്‌ എച്ചിക്കാനത്തിന്റെ ചെറുകഥയായ “ബിരിയാണി” എന്നിവയാണ് കൈരളി നാടകോത്സവത്തില്‍ അവതരിപ്പിക്കുന്നത്.

“ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ” – വൈക്കം മുഹമ്മദ്‌ ബഷീര്‍

മലയാള സാഹിത്യത്തിൽ തനതായ ഒരു ശൈലി വെട്ടിതെളിയിച്ച വൈക്കം മുഹമ്മദ് ബഷീർ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു. ഉപ്പു സത്യഗ്രഹത്തിൽ ഭാഗമായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജയിലിലാക്കി. ജയിലിൽനിന്നു പുറത്തുവന്ന അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസവും മർദ്ദനവും വീണ്ടും ഏറ്റുവാങ്ങി. വർഷങ്ങളോളം ഇന്ത്യയുടെ മിക്കഭാഗങ്ങളിലും അറബിരാജ്യങ്ങളിലും ആഫ്രിക്കൻതീരപ്രദേശങ്ങളിലും ബഷീർ ചുറ്റിസഞ്ചരിച്ചു; പല തൊഴിലുകളിലും ഏർപ്പെട്ടു. ഹൈന്ദവസന്ന്യാസിമാരുടേയും സൂഫിവര്യന്മാരുടെയും കൂടെ കുറേക്കാലം കഴിച്ചുകൂട്ടി. ധാരാളം അനുഭവസമ്പത്തോടെ കേരളത്തിൽ മടങ്ങിയെത്തി സാഹിത്യരചനയിൽ ഏർപ്പെട്ടു. വിവിധ ശാഖകളിലായി മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ് ബഷീർ. ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ നിരവധി വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പ്, പത്മശ്രീ, ലളിതാംബിക അന്തർജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, സ്വാതന്ത്ര്യസമരഭടനുള്ള താമ്രപത്രം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ബഷീറിനു ലഭിച്ചിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്. 1951ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നർമ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങൾ, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങൾ ഒട്ടുവളരെയുണ്ട് ഈ കൃതിയിൽ. വർത്തമാനകാലത്തു ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.

എം.കെ.വി രാജേഷ് ആണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് ന്‍റെ സ്ക്രിപ്റ്റും ഡയറക്ഷനും നിര്‍വ്വഹിച്ചിരിക്കുന്നത്.
അഭിനയിക്കുന്നവര്‍:

വിളിക്കാതെ വന്നവള്‍ – ഓംചേരി..

ഒരു കാലഘട്ടത്തില്‍ മലയാളിയുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകളെ സ്വാധീനിച്ചിരുന്നത് നാടകങ്ങളായിരുന്നു. അക്കാലത്ത് സാമൂഹിക പ്രതിപദ്ധത വിളിച്ചോതുന്ന നിരവധി നാടകങ്ങള്‍ രചിച്ച സമൂഹത്തെ തൊട്ടറിഞ്ഞ നാടകകൃത്ത് , ഓംചേരി എന്‍ എന്‍ പിള്ളയുടെ “വിളിക്കാതെ വന്നവള്‍ ” എന്ന സരസമായ ലഘുനാടകമാണ് ഓംചേരി എന്ന പ്രതിഭയെ ആദരിക്കാനായി സിംഗപ്പൂര്‍ കൈരളികലാ നിലയം അവതരിപ്പിക്കുന്നത്.

1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും[1] സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്.

1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളെഴുതി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, മെക്‌സിക്കന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, വാട്ടന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ ഉന്നത പഠനം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്‌ക്കേഷന്‍സില്‍ അദ്ധ്യാപകനായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.
1963ല്‍ പരീക്ഷണ നാടകവേദി രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ല്‍ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി എഴുതി.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം (നാടകം) 1975
സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം (2010)

ബിനൂപ് നായര്‍ ആണ് സംവിധാനം ചെയ്യുന്നത്. മെന്റര്‍ : ഡി. സുധീരന്‍
അഭിനയിക്കുന്നവര്‍:

ബിരിയാണി – സന്തോഷ് ഏച്ചിക്കാനം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ്‌ സന്തോഷ് ഏച്ചിക്കാനം. ചെറുകഥാ രചനക്കു പുറമേ സിനിമ, സീരിയൽ രംഗത്തും പ്രവർത്തിക്കുന്നു. ചെറുകഥാസമാഹാരത്തിനുള്ള 2008-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം അങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സന്തോഷ് ഏച്ചിക്കാനം രചിച്ച മലയാള ചെറുകഥയാണ് ബിരിയാണി . 2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. വ്യത്യസ്തമായ ഒരുപാടുതരം വ്യാഖ്യാനങ്ങൾക്ക് വഴിവച്ച ഒരു കഥയാണ്

സിംഗപ്പൂര്‍ കൈരളി കലാ നിലയം അഡ്വൈസര്‍ കൂടിയായ ഡി. സുധീരന്‍ ആണ് തിരക്കഥയും സംഭാഷണവും.
അഭിനയിക്കുന്നവര്‍:

Venue:
Goodman Arts Centre,
90 Goodman Rd , Singapore 439053

Show Timings
7th May 2021 , Friday @7.30 pm
8th May 2021, Saturday @7 pm
9th May 2021 , Sunday @4 pm
Limited Tickets available , Grab your tickets now ..

contact: +65-96779530 / +65-98591353