ഉറക്കക്കുറവുണ്ടോ?; എങ്കില്‍ ഇതാ ഉറങ്ങാന്‍ ഉള്ള വെള്ളം കണ്ടുപിടിച്ചിരിക്കുന്നു

0

ഉറക്കകുറവുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത .നല്ല ഉറക്കം ലഭിയ്ക്കാനുള്ള ശീതള പാനീയവുമായി കൊക്ക കോള വിപണിയില്‍. സ്ലീപ്‌ വാട്ടര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഡ്രിങ്ക് ജപ്പാനിലാണ് പരീക്ഷണാര്‍ത്ഥം പുറത്തിറക്കുന്നത്. ജപ്പാനിലെ തൊഴിലിടങ്ങളിലെ സമയക്രമീകരണവും സ്ട്രെസ്സും കാരണം ഉറക്കം നഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് ഈ സ്ലീപ്പ് വാട്ടര്‍ എത്തുന്നത്.

ഗ്ലൂക്കോ സ്ലീപ്‌ വാട്ടര്‍ എന്നാണു ഇതിന്റെ മുഴുവന്‍ പേര്. ആരോഗ്യകരമായ എട്ടു മണിക്കൂര്‍ ഉറക്കം എന്ന അവസ്ഥയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഉള്ള സമയം നല്ല ഉറക്കം കിട്ടാന്‍ ഇത് സഹായിയ്ക്കും. എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡ് ആണ് ഇതിന്റെ പ്രധാന ഘടകം. കൊക്കോ കോളയുടെ മറ്റു പാനീയങ്ങള്‍ പോലെ ഇതില്‍ കഫീന്‍ അടങ്ങിയിട്ടില്ല.എന്തായാലും സംഗതി ജപ്പാനില്‍ ഹിറ്റ്‌ അയാള്‍ മറ്റു രാജ്യങ്ങളില്‍ പരീക്ഷിക്കാന്‍ ആണ് കൊക്കോകോളയുടെ തീരുമാനം .