ഈ കാഴ്ച വാഹനപ്രേമികളുടെ ഹൃദയം തകര്‍ക്കും; ലംബോര്‍ഗിനി, പോര്‍ഷെ ഉള്‍പ്പെടെ 60 ആഡംബര കാറുകളും ബൈക്കുകളും തകര്‍ന്നു തരിപ്പണമായി

0

വാഹനപ്രേമികളുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഫിലിപ്പിസില്‍ നടന്നത്.  ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങി 60 ആഡംബര കാറുകള്‍ യാതൊരു കാര്യവുമില്ലാത്ത ജെസിബി ഉപയോഗിച്ച് തകര്‍ത്ത് കളയുന്നു. എന്തിനെന്നോ ? അനധികൃതമായി ഇറക്കുമതി ചെയ്തതിന്.

ഏകദേശം അറുപത്തികോടിക്ക് മുകളിലാണ് ഇത് മൂലം നഷ്ടം സംഭവിച്ചത് എന്നോര്‍ക്കണം.  കാറുകള്‍ക്ക് എല്ലാത്തിനും കൂടി 35 കോടിയിലധികം വിലവരും. ബൈക്കുകള്‍ക്ക് എല്ലാത്തിനും കൂടി ആറ് കോടിയിലധികവും. അനധികൃതമായ ഇറക്കുമതികള്‍ തടയാനായുള്ള ഫിലിപ്പിയന്‍ സര്‍ക്കാരിന്റെ നീക്കമാണിത്.  ഫിലിപ്പിയന്‍ പ്രസിഡന്റ് വാഹനം തകര്‍ക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. ലംബോര്‍ഗിനി ഗല്ലാര്‍ഡോ, നിരവധി പോര്‍ഷെ 911, ബിഎംഡബ്ല്യുവിന്റെ നിരവധി വാഹനങ്ങള്‍ രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ എന്നിവ തകര്‍ത്ത വാഹനങ്ങളില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി ഇറക്കുമതി ചെയ്ത 800 വാഹനങ്ങള്‍ നേരത്തെ തന്നെ തകര്‍ത്തിരുന്നു.