ദാഹം മാറ്റാൻ ഒരു കോൽ ഐസ്, കൂടെ ഫ്രീയായി ഒരു പാമ്പും!!

0

ഈ കത്തുന്ന വേനൽ ചൂടിൽ ദാഹം മാറ്റാൻ കോൽ ഐസ് വാങ്ങി പണികിട്ടിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.റെയ്ബാന്‍ നക്‌ലെംഗ്ബൂന്‍ എന്ന യുവാവിനാണ് പോപ്‌സിക്കിള്‍ വാങ്ങി മുട്ടന്‍ പണി കിട്ടിയത്.

സംഭവം നടക്കുന്നത് തായ്ലൻഡിലെ പാക് തോ എന്ന സ്ഥലത്താണ്. വഴി കച്ചവടക്കാരിൽ നിന്നും കോൽ ഐസ് വാങ്ങി കഴിക്കാൻ നോക്കിയപ്പോഴുണ്ടടാ ഐസിൽ തണുത്തുറഞ്ഞ് ഒരു പാമ്പ്. പാമ്പിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും റെയ്ബാന്‍ ഉടന്‍ അതിന്റെ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. പിന്നാലെ പോസ്റ്റ് വൈറലായി.

പോസ്റ്റിനു താഴെ രസകരമായ കമന്‍റുകളാണ് വരുന്നത്. ഐസ്‌ക്രീമിനുള്ളില്‍ കണ്ട പാമ്പ് ഗോള്‍ഡന്‍ ട്രീ സ്‌നേക് ആണെന്നാണ് പലരും കമന്‍റ് ചെയ്തത്. ഇപ്പോൾ‌ ഐസ്ക്രീമിനൊപ്പം പാമ്പും ഫ്രീയായി കിട്ടിത്തുടങ്ങിയോ എന്നും ഐസിന്‍റെ പ്രധാന ചേരുവകളിലൊന്നാവാം ഇതെന്നുമൊക്കെ കമന്‍റുകൾ നീളുന്നു.