സ്‌നാപ് ചാറ്റിന്റെ ‘ സണ്‍ഗ്ലാസ്’വരുന്നു; ഇനിയെല്ലാം റെക്കോര്‍ഡ് ചെയ്യാം

0

കാണുന്നതെല്ലാം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യാന്‍കഴിയുന്ന സണ്‍ഗ്ലാസുമായി സ്‌നാപ് ചാറ്റ് വരുന്നു.സ്‌പെക്റ്റകള്‍സ് ‘എന്ന പേരിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

കാണുന്നതെല്ലാം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യും എന്നതാണ് ഈ സണ്‍ഗ്ലാസിന്റെ പ്രധാന സവിശേഷത. അതില്‍ മാത്രമൊതുങ്ങുന്നില്ല. സ്‌നാപ്ചാറ്റ് ആപ്പിലേത് പോലെ എടുക്കുന്ന വീഡിയോ സുഹൃത്തുക്കളുമായി ഷെയറും ചെയ്യാം. സ്വന്തമായി വയര്‍ലെസ് ക്യാമറയും സ്‌പെക്റ്റകള്‍സിലുണ്ട്.വൈഡ് ആങ്കിള്‍ ലെന്‍സ് ആണ് സണ്‍ഗ്ലാസിലുള്ളത്. സര്‍ക്കുലാര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യും. മനുഷ്യനേത്രങ്ങള്‍ ചുറ്റുപാടുമുള്ള വസ്തുക്കളെ കാണുന്നതിന് സമാനമായി ക്യാമറയും ദൃശ്യങ്ങളെ ചിത്രീകരിക്കും.

ഒരുസമയം പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമേ റെക്കോര്‍ഡ് ചെയ്യുകയുള്ളൂ. ഗ്ലാസിന്റെ സൈഡിലുള്ള ബട്ടണില്‍ പ്രസ് ചെയ്താല്‍ റെക്കോര്‍ഡിങ് ആരംഭിക്കും. ഗൂഗിള്‍ ഗ്ലാസില്‍ നിന്നും വിഭിന്നമായി സ്‌നാപ്പ് ഇങ്ക് സണ്‍ഗ്ലാസ് ഹാര്‍ഡ്‌വെയറിന്റെ മുഴുവന്‍ നിയന്ത്രണവും യൂസര്‍ക്ക് നല്‍കുന്നു.ഒക്ടോബര്‍ അവസാനമോ, നവംബര്‍ ആദ്യമോ സണ്‍ഗ്ലാസ് വിപണിയില്‍ എത്തിക്കാനാണ് സ്‌നാപ്പ് ഇങ്കിന്റെ പദ്ധതി.ഏകദേശം 7,200 ഇന്ത്യന്‍ രൂപ ആണ് വില.